ട്വിറ്റർ ഏറ്റെടുക്കുന്നത് താത്കാലികമായി മരവിപ്പിച്ച് ഇലോൺ മസ്ക്
ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കുമെന്ന് ഇലോൺ മസ്ക്. 4400 കോടി ഡോളറിന്റെ ഇടപാടുകളാണ് ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി നടന്നുവന്നിരുന്നത്. എന്നാൽ താത്കാലികമായി ഈ നടപടികൾ നിർത്തിവെക്കുകയാണെന്നാണ് മസ്ക് അറിയിച്ചതാണ് പുതിയ വിവരം. ട്വിറ്ററിന്റെ ആകെ ഉപഭോക്താക്കളുടെ കണക്കുകൾ സംബന്ധിച്ച് അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം പുനപ്പരിശോധിക്കുന്നതെന്നാണ് മസ്ക് വിശദീകരിക്കുന്നത്.
ആകെ ഉപഭോക്താക്കളിൽ അഞ്ച് ശതമാനം മാത്രമാണ് സ്പാം അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും ഉള്ളതെന്നാണ് ട്വിറ്റർ പറയുന്നത്. എന്നാൽ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് നടപടികളിൽ നിന്ന് പിന്നാക്കം പോവുന്നതെന്നാണ് വിശദീകരിക്കുന്നത്. എന്നാൽ നടപടികളിൽ നിന്ന് പൂർണമായി പിന്നാക്കം പോവുന്നില്ലെന്നും വിശദീകരണം ലഭിച്ചാൽ ഉടനെ ട്വിറ്റർ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോവുമെന്നും ഇലോൺ മസ്ക് അറിയിച്ചു.
Content Highlight – Elon Musk temporarily freezes the Twitter acquisition