ബംഗ്ലാദേശിലെ കെമിക്കല്‍ കണ്ടെയ്നര്‍ ഡിപ്പോയിലെ തീപിടുത്തത്തില്‍ 50 പേര് കൊല്ലപ്പെട്ടു
ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്തെ തീപിടുത്തത്തില്‍ 50 പേര് കൊല്ലപ്പെട്ടു. ജൂണ്‍ നാലിന് രാത്രി 9 മണിയോടെയാണ് ചിറ്റഗോങ്ങിലെ സീതകുണ്ഡ ഉപസിലയിലെ കദാംറസൂല്‍ പ്രദേശത്തെ ബിഎം കണ്ടെയ്നര്‍ ഡിപ്പോയിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യ കെമിക്കല്‍ കണ്ടെയ്നര്‍ ഡിപ്പോയില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 450 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരെ ചട്ടഗ്രാം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ടെയ്നറില്‍ സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തതിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രാത്രി 11.45ഓടെ അതിഭയങ്കരമായ സ്ഫോടനമുണ്ടാവുകയും തീ അടുത്തുള്ള കണ്ടെയ്നറുകളിലേക്ക് പടരുകയും ചെയ്തു.
രാജ്യത്തെ നടുക്കിയ അപകടത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജനങ്ങളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാ വിധ സഹായങ്ങളും വാഗ്ധാനം ചെയ്തു. കൂടാതെ അപകടം ഉണ്ടായ സാഹചര്യം അന്വേഷിക്കാന്‍ ഉന്നത അധികാര സമിതിക്ക് രൂപം നല്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യെപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 ടാക്ക വീതവും പരുക്കേറ്റവര്‍ക്ക് 20,000 ടാക്ക വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights – Massive fire attack, chemical containers, bangladesh, 50 people killed