ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോതബായ രജപക്സെ രാജിവെച്ചു
ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നാടുവിട്ട പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോതബായ രജപക്സെ രാജിവെച്ചു. പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് ഇ-മെയില്‍ വഴി സന്ദേശമയച്ചു. രാജിക്കത്ത് ലഭിച്ചതായി ശ്രീലങ്കന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ യപ അബയ് വര്‍ധന വ്യക്തമാക്കി.
അതേസമയം ഇ-മെയില്‍ വഴിയുള്ള രാജിയുടെ നിയമസാധുത പരിശോധിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളു. കത്തിന്റെ നിയമസാധുത പരിശോധിക്കാനായി ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന് നല്‍കിയതായും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഗോതബായ രജപക്സെ ബുധനാഴ്ച്ച രാവിലെ മാലിദ്വീപിലേക്ക് കടന്നുകളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് അംഗരക്ഷകരും കൂടെ ഉണ്ടായിരുന്നതായി വ്യോമസേന വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലെത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
Content Highlights – Gotabaya Rajapaksa, Resigned from the post of President of Sri Lanka