മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കും; പ്രഖ്യാപനവുമായി സിഇഒ
മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി സിഇഒ സത്യ നദെല്ല അറിയിച്ചു. സത്യ നദെല്ല തന്റെ ഇ-മെയില്‍ വഴിയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്. കമ്പനിയില്‍ നിന്ന് ജീവനക്കാര്‍ തുടര്‍ച്ചയായി ഒഴിവാകുന്നത് തടയാനാണ് ഇത്തരത്തില്‍ ശമ്പളം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്.
വൈസ്പ്രസിഡന്റുമാര്‍, മാനേജര്‍മാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവർക്ക് 25 ശതമാനത്തോളം ശമ്പളത്തില്‍ വര്‍ധനവുണ്ടാകും. കൂടാതെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിക്കും.
ജീവനക്കാരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് കമ്പനിക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് സിഇഒയുടെ ഇ-മെയിലിൽ പറയുന്നു.” നമ്മുടെ കമ്പനിയുടെ ഉപഭോക്താക്കളെയും പങ്കാളികളെയും ശാക്തീകരിക്കാൻ നിങ്ങൾ ചെയ്ത മികച്ച പ്രവർത്തനങ്ങളിലൂടെ, നിങ്ങളുടെ നൈപുണ്യം വളരെ വിലപ്പെട്ടതാണെന്ന് കമ്പനി മനസിലാക്കുന്നു. ലീഡർഷിപ്പ് ടീമിൽ നിങ്ങളുടെ പ്രഭാവം തീർച്ചയായും അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിന് നന്ദി രേഖപ്പെടുത്തുകയാണ്. അതുകൊണ്ട് കമ്പനി നിങ്ങളിൽ ഓരോരുത്തരിലും ഒരു ദീർഘകാല നിക്ഷേപം നടത്തുകയാണ്.” നദെല്ലയുടെ മെയിലിൽ പറയുന്നു.
ജീക്ക് വയറാണ് ഈ മെയിൽ പുറത്തുവിട്ടത്. മറ്റൊരു ബഹുരാഷ്ട്രഭീമനായ ആമസോണും തങ്ങളുടെ ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വർദ്ധിപ്പിച്ചിരുന്നു.
Content Highlight – Microsoft will double the salaries of its employees- CEO came with an announcement