ലോകരാജ്യങ്ങളില്‍ ആശങ്കജനിപ്പിച്ച് കുരങ്ങുപനി; മൂന്ന് രാജ്യങ്ങളില്‍ സ്ഥിരീകരണം
ലോകരാജ്യങ്ങളില്‍ ആശങ്കജനിപ്പിച്ച് കുരങ്ങുപനി പടരുന്നു. അമേരിക്ക, പോര്‍ച്ചുഗല്‍, സ്പെയിന് എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ സ്ഥിരീകരണം ഉണ്ടായത്. അമേരിക്കയില്‍ നിന്ന് അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയത് മസാച്യുസെറ്റ്സ് സ്വദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വടക്കേ അമേരിക്കയിലും യൂറോപ്പിലും ചില ഇടങ്ങളില്‍ മെയ് ആദ്യം മുതല്‍ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. മറ്റ് രാജ്യങ്ങളില്‍ പനി പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് ഈ രോഗം പടരുക. യുകെയില്‍ ആദ്യമായി രോഗം സ്ഥിരീകിക്കുന്നത് നൈജീരിയയില്‍ നിന്നെത്തിയ ഒരാള്‍ക്കാണ്. മുഖത്തും ശരീരത്തും ചിക്കന്‍ പോക്സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന തുടങ്ങിയവയാണ് കുരങ്ങ് പനിയുടെ ലക്ഷണങ്ങള്‍.
Content Highlight – Monkey pox alarming worldwide; Confirmation in three countries