ശ്രീലങ്കിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിർദേശങ്ങളില്ല;
ഗോട്ടോബയാ രജപക്സയെ പാർലമെന്റിൽ നിന്ന് പുറത്താക്കി പ്രതിപക്ഷം
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. മഹീന്ദ്ര രജപക്സെയും കുടുംബാംഗങ്ങളും രാജിവെച്ചെങ്കിലും പ്രസിഡണ്ട് സ്ഥാനത്ത് തുടരുകയായിരുന്നു ഗോട്ടബയാ രജപക്സ. രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഒരു തരത്തിലും തയ്യാറാവാത്ത പ്രസിഡണ്ട് ആ സ്ഥാനത്ത് തുടരുന്നതിൽ അർഥമില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം അദ്ദേഹത്തെ പാർലമെന്റ് മന്ദിരത്തിൽ നിന്ന് ഓടിച്ചു.
പാർലമെൻറ് അംഗമായ ഹർഷ ഡെ സിൽവെ ട്വിറ്ററിൽ പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെക്കുകയായിരുന്നു. ചില പാർലമെൻറംഗങ്ങൾ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം മുഴക്കുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് സഹായികളോട് സംസാരിച്ച ഗോട്ടബയാ പാർലമെൻറ് വിടുകയായിരുന്നു.
ശ്രീലങ്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് ഇപ്പോൾ നടന്നതെന്നും രാജ്യത്ത് ഒരു പ്രസിഡൻറിനും ഇതിനുമുൻപ് പാർലമെൻറിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്നിട്ടില്ലെന്നും പറയുന്ന കുറിപ്പോടെയാണ് ഹർഷാ വീഡിയോ പങ്കുവെച്ചത്.
രാജ്യത്ത് അവശ്യ വസ്തുക്കൾക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. അവ ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യമില്ല. മണിക്കൂറുകളോളം നീണ്ട പവർകട്ടുകളും ഇന്ധന ക്ഷാമവും ജനജീവിതം ദുസ്സഹമാക്കി. നിലവിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി അടുത്ത വർഷം അവസാനം വരെ നീണ്ടുനിൽക്കുമെന്നുമാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇന്ന് പാർലമെന്റിൽ പറഞ്ഞത്. ഇൻറർനാഷണൽ മോണിറ്ററി ഫണ്ടുമായുള്ള ചർച്ചയിലെ തീരുമാനം ആഗസ്തിൽ രാജ്യത്തിന്റെ കടം പുനഃക്രമീകരിക്കുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights – Opposition expels Gotobaya Rajapaksa from Parliament