പബ്ജി ഇന്ത്യൻ പതിപ്പ്; ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ താത്കാലികമായി നിരോധിച്ചു
പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ താത്കാലികമായി നിരോധിച്ചു. ഗെയിം പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. 16 വയസുകാരൻ ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം. നടപടി താത്കാലികമാണെന്നാണ് വിവരം.
16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. തുടർന്ന് പ്രഹാർ എന്ന എൻജിഒ ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിച്ചു. നേരത്തെ തന്നെ രാജ്യം നിരോധിച്ച പബ്ജി തന്നെയാണ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഗെയിം നീക്കം ചെയ്യാനുള്ള തീരുമാനം കേന്ദ്രമെടുത്തത്.
ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ പബ്ജി ആരംഭിച്ചിരുന്നു. ഇതിനായിരുന്നു പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇന്ത്യൻ മാർക്കറ്റിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയതാണിത്. പബ്ജി കോർപ്പറേഷൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും ഉറപ്പ് നൽകുന്നു. ക്യാരക്ടറുകൾ, വസ്ത്രങ്ങൾ, സ്ഥലം, വാഹനങ്ങൾ, ഉള്ളടക്കം എന്നിങ്ങനെ സകല മേഖലകളിലും ഇന്ത്യൻ ടച്ചുള്ള ഗെയിമാണിത്.
Content Highlights – Pubg Indian Edition Temporarily Banned