ശ്രീലങ്കയുടെ വഴിയെ പാകിസ്ഥാനും; സാമ്പത്തിക തകർച്ചയുടെ വക്കിൽ
വിദേശനാണയ ശേഖരത്തിലെ കുറവും വിലക്കയറ്റവും പാകിസ്ഥാനെ ശ്രീലങ്കയുടെ വഴിയിൽ നയിക്കുന്നു. കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് പാകിസ്ഥാനിലെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ നൽകി. വിദേശനാണ്യശേഖരം ഇടിയുന്നത് രാജ്യത്തിന്റെ ഇറക്കുമതിയെ ബാധിച്ചേക്കും എന്നാണ് മുന്നറിയിപ്പ്.
2022 ജൂൺ 17 ലെ കണക്കുകൾ പ്രകാരം 8.24 ബില്യൺ അമേരിക്കൻ ഡോളറാണ് പാകിസ്ഥാനിലെ വിദേശനാണ്യശേഖരം. എന്നാൽ സമീപകാല ഭാവി നോക്കുമ്പോൾ രാജ്യത്തെ വിദേശനാണ്യശേഖരം ഇനിയും താഴേക്ക് പോകുമെന്നാണ് വിലയിരുത്തൽ. വായ്പാ തിരിച്ചടവ് അടക്കമുള്ള പെയ്മെന്റുകളുടെ കാലമാണ് പാകിസ്ഥാനിൽ ഇനി വരുന്നത്.
അത്യാവശ്യമല്ലാത്ത സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തണം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ രാജ്യത്തെ സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ഇന്ധന വില ഉയരുന്നതും രാജ്യത്തിന് മറ്റൊരു വെല്ലുവിളി കൂടിയാണ്. രാജ്യത്തെ ഊർജ്ജ സുരക്ഷയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.അതിനാൽ തന്നെ പാകിസ്ഥാൻ ശ്രീലങ്കയുടെ പാതയിൽ ആണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കു കൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം പാകിസ്ഥാന് 250 ബില്യൺ ഡോളറിന്റെ കടബാധ്യതയാണ് ഉള്ളത്.
Content Highlights – Shortage of foreign exchange reserves and rising prices, Pakistan