ഇന്ന് ബ്ലഡ് മൂണ് ദൃശ്യമാകും; പൂര്ണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം
ഈ വര്ഷത്തെ ആദ്യ പൂര്ണ്ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്പായി ചന്ദ്രന് ചുവന്ന നിറത്തില് പ്രത്യക്ഷപ്പെടും, ഈ പ്രതിഭാസമാണ് ബ്ലഡ് മൂണ്. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാല്ചന്ദ്രന് ചുവന്ന നിറം ലഭിക്കും.
നാസയുടെ വെബ്സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളില് നിന്നും സൗത്ത് അമേരിക്കന് ഭാഗങ്ങളില് നിന്നും ഈ ദൃശ്യങ്ങള് കാണാന് കഴിയും. ഈ രാജ്യങ്ങള്ക്ക് പുറമേ ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോര്ത്ത് അമേരിക്ക എന്നീ രാജ്യങ്ങളിലും ബ്ലഡ് മൂണ് ദ്യശ്യമാകും.
എന്നാല് ഇന്ത്യയില് നിന്ന് ഈ പ്രതിഭാസം കാണാന് കഴിയില്ല. ഇന്ന് ഈസ്റ്റേണ് സ്റ്റാന്ഡേര്ഡ് ടൈം 10.27 നാണ് ബ്ലഡ് മൂണ് സംഭവിക്കുക. അതായത് ഇന്ത്യന് സമയ പ്രകാരം നാളെ രാവിലെ 7 മണിക്കായിരിക്കും. അതിനാല് ഈ ദൃശ്യം ഇന്ത്യയില് കാണാനാവില്ല.
Content Highlight – The first full lunar eclipse of this year will appear today