വര്‍ഗ്ഗീയവാദത്തോട് ജനങ്ങള്‍ മുഖംതിരിച്ചതിന്റെ നേര്‍ചിത്രമാണ് തെരഞ്ഞെടുപ്പുഫലം; ഫാ.പോള്‍ തേലക്കാട്
വര്‍ഗ്ഗീയവാദത്തോട് തൃക്കാക്കരയിലെ ജനങ്ങള്‍ മുഖംതിരിച്ചതിന്റെ നേര്‍ചിത്രമാണ് തെരഞ്ഞെടുപ്പു ഫലമെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പു ഫലം. പള്ളികളിലേക്ക് രാഷ്ട്രീയം കയറാതിരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നു.
സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുമ്പോള്‍ വിവേകപരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസിലാക്കണം. സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയില്‍ വീഴ്ച പറ്റി. രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തില്‍ നിന്ന് അകലം പാലിക്കണമെന്നും തേലക്കാട്ട് വ്യക്തമാക്കി.
ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ ഫാ.തേലക്കാട്ടിന്റെ പ്രതികരണം വന്നിരുന്നു. സ്ഥാനാര്‍ത്ഥി സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlights: Fr.Paul Thelakkat, syro malabar diocese, Thrikkakkra, Byelection