ട്രാന്‍സ്ഫോര്‍മറില്‍ ബൈക്ക് ഇടിച്ചുകയറിയ സംഭവം; യുവാവിന്റെ ലൈസന്‍സ് റദ്ദാക്കും, നഷ്ടപരിഹാരം ഈടാക്കുമെന്ന് കെഎസ്ഇബി
കട്ടപ്പന വെള്ളയാംകുടിയില്‍ ട്രാന്‍സ്ഫോര്‍മറിന് മേല്‍ ബൈക്ക് ഇടിച്ചു കയറിയ സംഭവത്തില്‍ യുവാവിനെതിരെ കര്‍ശന നടപടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. എഎംവിഐക്കാണ് അന്വേഷണച്ചുമതല. ഉടന്‍ തന്നെ ഇടുക്കി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.
സംഭവത്തില്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികള്‍ കെഎസ്ഇബി ആരംഭിച്ചു. ഇതിനായി കെഎസ്ഇബി പോലീസില്‍ പരാതി നല്കി. 12,610 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പരാതിയില്‍ തുടര്‍ നടപടികളുടെ ഭാഗമായി ബൈക്കിന്റെ ആര്‍സി റദ്ദാക്കുകയും വാഹനം കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസമാണ് തെറ്റായ ദിശയില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളയാംകുടിയില്‍ റോഡരികിലുള്ള ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറിയത്. അപകടത്തില്‍ യുവാവിന് സാരമായ പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിരുന്നു. അമിത വേഗമാണ് അപകടത്തിന് കാരണമായത്.
Content Highlights: Bike Accident, Vellayamkudy, Transformer, KSEB, KTM Duke