ഷവർമ കഴിച്ച് വിദ്യാർഥി മരിച്ച സംഭവം – ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഷവർമ കഴിച്ച വിദ്യാർഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി
സ്വമേധയായെടുത്ത ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാർത്ഥിനിയുടെ മരണത്തിന്
ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
തുടർന്ന് പലയിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പല ഹോട്ടലുകൾക്കും നോട്ടീസ് നൽകി.
115 കിലോ പഴകിയ മാംസം പലയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെന്നും
സർക്കാർ കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ
സർക്കാരിനെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചിരുന്നു.
കുട്ടിയുടെ മരണത്തിനുശേഷം നാല് ദിവസമായി നടത്തിയ പരിശോധനകൾ നേരത്തെ
നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
വർഷം മുഴുവൻ മിന്നൽ പരിശോധനകൾ നടത്തണമെന്നും കോടതി നിർദേശിച്ചു.