പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം
പോപ്പുലര്‍ ഫ്രണ്ട് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിക്കുകയും പൊലീസ് തടയുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനു നേരെ പ്രവര്‍ത്തകര്‍ കുപ്പിയെറിയുകയായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു.
ആലപ്പുഴയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളടക്കം മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറിനെ റിമാന്‍ഡ് ചെയ്തിരുന്നു. കൂടാതെ കേസില്‍ ഇതുവരെ 31 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights – Popular Front Activists, Kerala Police, Conflict