കപ്പേളയിലെ ഭണ്ഡാരം കുത്തി തുറന്ന മോഷ്ടാവിനെ പിടികൂടി പൊലീസ്
കപ്പേളയിലെ ഭണ്ഡാരം കുത്തി തുറന്ന മോഷ്ടാവിനെ പിടികൂടി പൊലീസ്. പുത്തന്‍കുരിശ് പുതുപ്പനത്താണ് സംഭവം നടന്നത്. കളമശേരി പള്ളിക്കര കൂടത്ത് വീട്ടില്‍ മുഹമ്മദ് അന്‍സാര്‍ (28) നെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന സ്ഥലത്ത് തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കരനാണ് മുഹമ്മദ്. ഒളിവില്‍ പോയ പ്രതിയെ കളമശ്ശേരിയില്‍ നിന്നാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രി ജോലി സ്ഥലത്തെത്തിയ ഇയാള്‍ കപ്പേളയുടെ ഗ്ലാസ് ഡോര്‍ പൊട്ടിച്ച് അകത്തു കയറിയാണ് മോഷണം നടത്തിയത്. കവര്‍ച്ച നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയി. ഡി.വൈ.എസ്.പി ജി.അജയ് നാഥിന്റെ നേതൃത്യത്തില്‍ പ്രേത്യക അന്വേഷണം സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇന്‍സ്പെക്ടര്‍ ടി.ദിലീഷ് എസ് ഐ കെ.സജീവ്, എസ്.സി.പി.ഒ മാരായ ബി.ചന്ദ്രബോസ്, ഡിനില്‍ ദാമോധരന് സി.പി. ഒ മാരായ അന്‍വര്‍, ഉമേഷ് എന്നിവരര്‍ നടത്തി അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights – Robbery Case, Kerala Police, Accused Arrested