പുനലൂരില്‍ സ്ലാബ് തകര്‍ന്നെന്ന് പോസ്റ്റ്; മണിക്കൂറിനുള്ളില്‍ നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്
പുനലൂര്‍ പിറവന്തൂരില്‍ സ്ലാബ് തകര്‍ന്ന് കിടക്കുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തിങ്കളാഴ്ച്ച രാത്രി 7-30ക്ക് ഫോട്ടോഗ്രാഫറും സിനിമയില്‍ സഹ നടനുമായ അരുണ്‍ പുനലൂര്‍ ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിനാണ് മൂന്ന് മണിക്കൂറിനുള്ളില്‍ മന്ത്രി നടപടിയെടുത്തത്.
പുനലൂര്‍ പിറവന്തൂര്‍ മോഡല്‍ യുപി സ്കൂളിന് മുന്നിലെ പണി നടക്കുന്ന റോഡിലെ തകര്‍ന്ന സ്ലാബുകളുടെ ചിത്രമാണ് അരുണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എല്‍ കെ ജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള 300 കുഞ്ഞുങ്ങള്‍ സ്കൂളിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വഴിയിലാണ് ദിവസങ്ങളായി ഈ അവസ്ഥ തുടരുന്നത്. സ്കൂള്‍ തുറക്കുന്നതിനു മുന്‍പും ശേഷവും റോഡ് വര്‍ക്കിന്റെ ചുമതലക്കാരോട് ഈ വിഷയം പല തവണ സ്കൂള്‍ അധൃകൃതര്‍ പറഞ്ഞിട്ടും ഇതിനൊരു പരിഹാരം ഉണ്ടായില്ലെന്നും അരുണ്‍ പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിട്ട് ഒരു മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞ് മന്ത്രി റിയാസ് കമന്റ് സെക്ഷനില്‍ മറുപടി നല്‍കിയിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ലാബ് പുതുക്കി പണിതതിന്റെ ചിത്രം മന്ത്രി അരുണിന്റെ പോസ്റ്റിന്റെ താഴെ പങ്കുവച്ചു.
പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി ഒരു മണിക്കൂറിനുള്ളില്‍ നടപടിയെടുത്ത പൊതുമാരാമത്ത് മന്ത്രിയുടെ പ്രവര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരിക്കുകയാണ്.
Content Highlights – Slab Collapsed, Punaloor, Minister Mohammad Riyaz, Took action within hours