സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് നല്‍കാനൊരുങ്ങി ടുറിസം വകുപ്പ്
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് നല്‍കാനൊരുങ്ങി ടുറിസം വകുപ്പ്. മുതിര്‍ന്ന പൗരന്മാര്ക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
പുതിയ നിയമപ്രകാരം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന ഫീസില്‍ മാത്രമാണ് ഇളവ്. റൂമുകള്‍ക്ക് ഇളവ് ബാധകമല്ല. മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെസര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുന്പില് കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടു. തുടര്‍ന്നാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് നല്‍കിയത്.
വിനോദസഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കുറഞ്ഞത് ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ പദ്ധതിയാണ് ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടത്തും. വിനോദസഞ്ചാര വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
അവരവരുടെപ്രദേശത്തെ ഡെസ്റ്റിനേഷനുകള്‍ ആക്കി മാറ്റാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ടൂറിസം വകുപ്പിന് ഓണ്‍ലൈന്‍ വഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കാം. ഇത് സംബന്ധിച്ച വിശദ പദ്ധതിരേഖ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി എസ്റ്റിമേറ്റ് സഹിതം സമര്‍പ്പിക്കണം.
പദ്ധതി പ്രദേശത്തുനിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഈ തുക പദ്ധതി പരിപാലനത്തിന് ഉപയോഗിക്കണം. ഇതിനായി കൃത്യമായ ബിസിനസ് പ്ലാന്‍ തയ്യാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കണം. പദ്ധതി നടപ്പാവുന്നതോടെ സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുക. സംസ്ഥാനത്താകെ പദ്ധതിയുടെ ആദ്യഘട്ടനടത്തിപ്പിനായി നേരത്തെ തന്നെ 50കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിതുകയുടെ 60 ശതമാനം (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് വഹിക്കും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്നോ സ്പോണ്‍സര്‍ഷിപ് വഴിയോ കണ്ടെത്തണം. ഇത്തരത്തില്‍ ഒരു വര്‍ഷം നൂറു ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ടൂറിസം വകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കി.
Content Highlights – Concessions to senior citizens, Kerala, Muhammed Riyas