സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 2000ന് മുകളില്‍; ടിപിആര്‍ 12 ശതമാനം
സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ചൊവ്വാഴ്ച കേസുകളുടെ എണ്ണം രണ്ടായിരം കടന്നു. 2271 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് നാലിന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം രണ്ടായിരം പിന്നിടുന്നത്. 12 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
ചൊവ്വാഴ്ച രണ്ട് കോവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 52 മരണങ്ങളാണ് ഒരാഴ്ചക്കിടെ ഉണ്ടായത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം, കോട്ടയം ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്.
ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് പടരുന്നത്. പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. രാജ്യമൊട്ടാകെ കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ പകുതിയിലേറെയും കേരളത്തില്‍ നിന്നാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക അറിയിച്ചിട്ടുണ്ട്.
Content Highlights: Covid, Kerala, TPR