സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ നിര്‍ദേശം; വയനാട്ടില്‍ ജൂണ്‍ 12ന് എല്‍ഡിഎഫ് ഹര്‍ത്താല്‍
സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ജൂ 12ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍ . വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു മീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല
വേണമെന്ന് സൂപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഭരണപക്ഷ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വയനാട്ടിലുടനീളം പ്രതിഷേധം ശക്തമാവുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ സമരപരിപാടികള്‍ക്ക് തുടങ്ങിക്കഴിഞ്ഞു.
സുപ്രീംകോടതി ഉത്തരവ് പ്രാബല്യത്തില്‍ വന്നാല്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ദുരിതത്തിലാകുമെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് വിവിധ രാഷ്ട്രീയ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
Content Highlights – Buffer Zone, LDF Hartal In Wayanad