പ്രതികൂല കാലാവസ്ഥ; മുതലപ്പൊഴിയില്‍ സ്കൂബ സംഘം തിരച്ചില്‍ നിര്‍ത്തി
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ സ്കൂബ ടീം നടത്തുന്ന തിരച്ചില്‍ നിര്‍ത്തി. കടലില്‍ കാണാതായ ഷിജിനുവേണ്ടിയുള്ള തിരച്ചിലാണ് തത്കാലത്തേക്ക് നിര്‍ത്തിയത്. ഷിജിനെ കാണതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സ്കൂബ സംഘം എത്തി തെരച്ചില്‍ നടത്തിയത്. അതിനിടെ സ്കൂബ സംഘം നടത്തിയ തെരച്ചിലില്‍ അതൃപ്തി അറിയിച്ച് ഷിജിന്റെ കുടുബവും രംഗത്ത് വന്നിരുന്നു.
നാലംഗ സ്കൂബാ സംഘമാണ് തെരച്ചിലിനായി ഇറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലത്ത് ഉള്‍പ്പെടെ തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. സ്കൂബ സംഘം എത്താതതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.












