സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം; സംഘര്‍ഷം
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന നടത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ സംഘര്‍ഷം. വിവിധ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ അക്രമാസക്തമായി. പലയിടത്തും പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.
കണ്ണൂരില്‍ പൊലീസിനു നേരേ ചെരുപ്പേറുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് ആര് വൈ എഫിന്റെ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസിനു നേരേയുണ്ടായ കല്ലെറില്‍ ഒരു ഉദ്യോഗസ്ഥനും പ്രവര്‍ത്തകനും പരിക്കേറ്റു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. യുവമോര്‍ച്ചാ മാര്‍ച്ചിനുനേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയിലും കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷവും ലാത്തിച്ചാര്‍ജും. കോട്ടയത്ത് പൊലീസിനു നേരെ കുപ്പിയേറും കല്ലേറും. കാസര്‍കോടും മാര്‍ച്ച് അക്രമാസക്തമായി.
പ്രതിഷേധ പരിപാടികളില്‍ സംഘര്‍ഷമുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസ് രാവിലെ നോട്ടീസ് നല്കി. കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലീസിനെതിരെ ആക്രമണമുണ്ടായാല്‍ നടപടി നേരിടേണ്ടിവരും എന്നാണ് കത്തിലെ മുന്നറിയിപ്പ്. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറാണ് വെള്ളിയാഴ്ച്ച രാവിലെ സുധാകരന് അസാധാരണ കത്ത് നല്‍കിയത്.
പ്രതിപക്ഷം അക്രമത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പലയിടത്തും പ്രതിഷേധം തുടരുകയാണ്.
Content Highlight: UDF Protest, Congress, Swapna Revelation, CM Resignation