പേ ടിഎമ്മില്‍ മൊബൈല്‍ റീചാര്‍ജുകള്‍ക്ക് ഇനിമുതൽ സര്‍ചാര്‍ജും
പേ ടിഎമ്മില്‍ മൊബൈല്‍ റീചാര്‍ജുകള്‍ക്ക് ഇനി സര്‍ചാര്‍ജ് ഈടാക്കും. റീചാര്‍ജ് ചെയ്യുന്ന തുകയുടെ അടിസ്ഥാനത്തിലായിരിക്കും നിരക്ക് വർധനവ്. ഒരു രൂപ മുതല്‍ ആറ് രൂപ വരെ അധികതുക ഈടാക്കും . പേ ടിഎം, യുപിഐ, ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ ഏത് ഉപയോഗിച്ച് പേ ടീഎമ്മിലൂടെ റീചാര്‍ജ് ചെയ്താലും സര്‍ചാര്‍ജ് വരും. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ആപ്പുകള്‍ക്ക് ഇതിന് മുമ്പും സര്‍ചാര്‍ജ് ഈടാക്കിയിട്ടുണ്ട്.
ഫോണ്‍ പേ ആപ്പിലും റീചാര്‍ജുകള്‍ക്ക് അധികതുക നല്‍കണം. മാര്‍ച്ചില്‍ തന്നെ ഈ അപ്ഡേറ്റ് കുറച്ച് ഉപയോക്താക്കള്‍ക്കിടയില്‍ നടപ്പാക്കിയിരുന്നുവെന്ന് ഗാഡ്ജെറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. പുതിയ അപ്ഡേറ്റ് ഓപ്ഷന് വന്ന എല്ലാവരും പേ ടിഎം ഉപയോഗിച്ചുള്ള റീചാര്‍ജുകള്‍ക്ക് ആറു രൂപ അധികമായി നല്‍കണം.
100 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്കാണ് പേ ടിഎം സര്‍ച്ചാര്‍ജ് ഈടാക്കുകയെന്ന് ഗാഡ്ജെറ്റ് 360 റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് എന്നാല്‍ ഇതുസംബന്ധിച്ച് പേ ടി എമ്മിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല.
Content Highlights – PayTM App Charges Extra Price for Mobile recharges