ടെലഗ്രാമിനും ഇനി മുതല്‍ സബ്സ്ക്രിപ്ഷന്; പുതിയ ഫീച്ചര്‍ ഈ മാസം അവസാനത്തോടെ
മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ സബ്സ്ക്രിപ്ഷന് ഫീച്ചര്‍ വരുന്നു. ഈ മാസം അവസാനത്തോടെ പതിപ്പ് പുറത്തിറക്കുമെന്ന് ടെലഗ്രാം സ്ഥാപകന്‍ പാവേല്‍ ദുരാവ് തന്റെ ടെലിഗ്രാം ചാനലിലൂടെ വെളിപ്പെടുത്തി.
2013 മുതല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സൗജന്യ സേവനമാണ് ടെലഗ്രാം നല്‍കിവരുന്നത്. വാട്സാപ്പിനേക്കാള്‍ പതിന്മടങ്ങ് ആകര്‍ഷകവും ഉപയോഗപ്രദവുമായ സൗകര്യങ്ങളോടെയാണ് ടെലഗ്രാം സേവനം നല്‍കിവരുന്നത്. സബ്സ്ക്രിപ്ഷന് വരുന്നതോടെ പരസ്യക്കാരില്‍ നിന്നല്ലാതെ ഉപയോക്താക്കളില്‍ നിന്ന് തന്നെ കമ്പനിക്ക് വരുമാനം കണ്ടെത്താന്‍ കഴിയും.
വോയ്സ് കോള്‍, വീഡിയോകോള്‍, വലിയ ഫയലുകള്‍ അയക്കാനുള്ള സൗകര്യം, ആകര്‍ഷകമായ സ്റ്റിക്കറുകള്‍, ഇമോജികള്‍, പതിനായിരങ്ങളെ ഉള്‍ക്കൊള്ളാനാവുന്ന ഗ്രൂപ്പുകള്‍, ചാനലുകള്‍, അവ കൈകാര്യം ചെയ്യുന്ന അഡ്മിന്മാര്ക്ക് വേണ്ടിയുള്ള കണ്ട്രോള് സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ടെലഗ്രാമിലുണ്ട്.
ഒരു തരത്തില്‍ വാട്സാപ്പിനേക്കാള്‍ പതിന്മടങ്ങ് ആകര്‍ഷകവും ഉപയോഗപ്രദവുമായ സൗകര്യങ്ങളോടെയാണ് ടെലഗ്രാം സേവനം നല്‍കിവരുന്നത്. വോയ്സ് കോള്‍, വീഡിയോകോള്‍, വലിയ ഫയലുകള്‍ അയക്കാനുള്ള സൗകര്യം, ആകര്‍ഷകമായ സ്റ്റിക്കറുകള്‍, ഇമോജികള്‍, പതിനായിരങ്ങളെ ഉള്‍ക്കൊള്ളാനാവുന്ന ഗ്രൂപ്പുകള്‍, ചാനലുകള്‍, അവ കൈകാര്യം ചെയ്യുന്ന അഡ്മിന്മാര്ക്ക് വേണ്ടിയുള്ള കണ്ട്രോള് സൗകര്യങ്ങള്‍ അങ്ങനെ അനവധി സൗകര്യങ്ങള്‍ ടെലഗ്രാമിലുണ്ട്.
നിലവിലുള്ള എല്ലാ സൗകര്യങ്ങളും സൗജന്യമായി തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. എന്നാല്‍ പുതിയ ഫീച്ചേര്‍സും മറ്റ് അധിക ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി ഉപയോക്താവ് ടെലഗ്രാം പ്രീമിയത്തിന് പണം നല്‍കണം. സവിശേഷമായ ആനിമേറ്റഡ് സ്റ്റിക്കറുകള്‍, ഇമോജികള്‍, കൂടുതല്‍ വലിയ ഫയലുകള്‍ അയക്കാനുള്ള സൗകര്യം പോലുള്ള സൗകര്യങ്ങള്‍ പ്രീമിയം സൗകര്യങ്ങളായി എത്തും. ടെലഗ്രാമിലെ പുതിയ ഫീച്ചറുകള്‍ ആദ്യം ഉപയോഗിക്കാനും പ്രീമിയം ഉപഭോക്താക്കള്‍ക്ക് സാധിക്കും. നിലവിലുള്ള ആപ്പില്‍ തന്നെ ടെലഗ്രാം പ്രീമിയവും ലഭിക്കും.
Content Highlights – Pavel Durov, Telegram comes with subscription feature