കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധം; മാസ്ക് വിലക്കിനെ ന്യായീകരിച്ച് ഇ പി ജയരാജന്
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണ് ഇത്ര നിര്‍ബന്ധം. നിങ്ങള്‍ ഇതുവരെ കറുത്ത മാസ്ക് ധരിച്ചിട്ടുണ്ടോ. കറുത്ത ഷര്‍ട്ട് ധരിച്ചേ പോകൂ എന്ന് എന്താണിത്ര നിര്‍ബന്ധമെന്നും മെന്ന് ജയരാജന് ചോദിച്ചു.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷമായിരുന്ന ഞങ്ങള്‍ അക്രമം കാണിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. ഇന്ന് ആര്‍എസ്എസ് സംഘപരിവാറും യുഡിഎഫും ഒന്നിച്ച് വടിയും കത്തിയും എടുത്ത് നടക്കുകയാണ്. ഒരു മുഖ്യമന്ത്രിക്ക് സുരക്ഷയൊന്നും വേണ്ടെയെന്നും ജയരാജന് ചോദിച്ചു.
അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. മലപ്പുറത്തും കോഴിക്കോടുമാണ് പരിപാടികള്‍. മലപ്പുറത്ത് തവനൂരില്‍ പ്രതിഷേധങ്ങള്‍ക്കിടെ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് തിരിച്ചു. തവനൂരില്‍ കറുത്ത മാസ്ക് ധരിച്ചെത്തിയവര്‍ക്ക് പോലീസ് മഞ്ഞ മാസ്കുകള്‍ വിതരണം ചെയ്തിരുന്നു.
Content Highlights: E P Jayarajan, Pinarayi Vijayan, Chief Minister, Black Mask, Ban