മുഖ്യമന്ത്രിയുടെ സുരക്ഷ വിവാദം; പൊതുജനങ്ങളെ കൂടുതൽ സമയം വഴിയില്‍ തടയില്ലെന്ന് ഡി ജി പി
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ കൂടുതൽ സമയം വഴിയില്‍ തടയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കറുപ്പ് വസ്ത്രങ്ങളും കറുത്ത മാസ്കും വിലക്കികൊണ്ട് മുഖ്യമന്ത്രിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതിലും വഴിതടഞ്ഞതിലും ഡി ജി പി വിശദീകരണം നല്കി.
പ്രതിപക്ഷം പ്രതിഷേധങ്ങള്‍ ശക്തമാക്കിയതോടെ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ നല്‍കിയിരുന്നു. അതിന്റെ ഭാഗമായി പൊതുജനങ്ങളെ ഏറെനേരം തടയുന്നില്ലെന്ന് അനില്‍ കാന്ത് വ്യക്തമാക്കി. കറുത്ത മാസ്കും വസ്ത്രവും ധരിക്കുന്നത് സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇാ കാര്യം സംബന്ധിച്ച് നേരത്തെതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡി ജിപി അറിയിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാന വിഭാഗം എഡിജിപി, മേഖല ഐജി, റേഞ്ച് ഡിഐജി ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി.
Content Highlights – DJP Anilkanth,