സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപ വർധിച്ച് 22 കാരറ്റ് സ്വർണം ഒരു പവന് 1,09,680 രൂപയിലെത്തി. ഈ വിലയിലാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ 1,09,120 രൂപയായിരുന്നു 22 കാരറ്റ് സ്വർണത്തിൻ്റെ നിരക്ക്. 18 കാരറ്റ് സ്വർണം എട്ട് ഗ്രാമിന് 60 രൂപ വർധിച്ച് 90,120 രൂപയിലെത്തി. 89,640 രൂപയായിരുന്നു ഇന്നലത്തെ വില. ഇതേ സ്വർണം ഒരു ഗ്രാമിന് 11,265 രൂപയായി. ഇന്നലെ 11,205 രൂപയ്ക്കാണ് വ്യാപാരം നടന്നത്. 14 കാരറ്റ് സ്വർണത്തിന് 45 രൂപ വർധിച്ചതോടെ എട്ട് ഗ്രാമിന് 70,200 രൂപയായി. ഒരു ഗ്രാമിന് വിപണിയിൽ 8,775 രൂപയാണ് ഈടാക്കുന്നത്. ഒൻപത് കാരറ്റ് സ്വർണം 30 രൂപ കുറഞ്ഞ് ഒരു പവന് 45,280 രൂപയിലെത്തി. ഗ്രാമിന് 5,660 രൂപയുമാണ് നിരക്ക്.
സ്വർണ വില ഉയർന്നതിനൊപ്പം വെള്ളി വിലയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. വെള്ളി ഒരു ഗ്രാമിന് ഇന്നത്തെ നിരക്ക് 245 രൂപയാണ്. 10 ഗ്രാമിന് 2,450 രൂപയും നൽകണം. കഴിഞ്ഞ ദിവസത്തെ വെള്ളി നിരക്ക് യഥാക്രമം 240 രൂപയും 2,400 രൂപയുമായിരുന്നു.












