സ്വപ്ന സുരേഷിനും ഷാജ് കിരണിനുമെതിരെ ബിലീവേഴ്സ് ചര്‍ച്ച് കോടതിയില്‍
സ്വര്‍ണക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്വപ്ന സുരേഷിനും ഷാജ് കിരണിനുമെതിരെ മാനനഷ്ടത്തിന് ഹര്‍ജി നല്കി ബിലീവേഴ്സ് ചര്‍ച്ച്. ഇരുവരുടെയും പ്രസ്താവനകള്‍ സഭയെ അപകീര്ത്തിച്ചെന്ന് പരാതിയില്‍ പറയുന്നു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
ബിലീവേഴ്സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയില്‍ പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തി. ഷാജ് കിരണുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് സഭയെ അപമാനിച്ചെന്ന പേരില്‍ ഇരുവര്‍ക്കെതിരെയും കേസ് നല്‍കിയത്.
സ്വപ്നയും ഷാജ് കിരണും നടത്തിയ വെളിപ്പെടുത്തലില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നും ബിലീവേഴ്സ് ചര്‍ച്ച് നല്കിയ ഹര്‍ജിയില്‍ പറയുന്നു.
Content Highlights – Swapna Suresh, Shaj Kiran, Controversy, Believers Church has filed a defamation suit