തിരുവനന്തപുരത്ത് സംഘര്‍ഷം; കണ്ണീര് വാതക ഷെല്ലുകള്‍ വീടിനുള്ളില്‍ പതിച്ചതായി പരാതി
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ ജലപീരങ്കിയും കണ്ണീര് വാതകവും മറിച്ചിട്ടതോടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. മുഖ്യമന്ത്രി വിമാന മാര്‍ഗം തലസ്ഥാനത്ത് തിരിച്ചെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
സംഘര്‍ഷത്തിനിടെ കണ്ണീര് വാതക ഷെല്ലുകള്‍ വീടിനുള്ളില്‍ പതിച്ചതായി സമീപവാസികള്‍ ആരോപിച്ചു. വിമാനത്താവളത്തിന് സമീപമുള്ള വീട്ടില്‍ ടിയര്‍ ഷെല്ല് തെറിച്ചതായും പ്രായമുള്ള അമ്മയ്ക്ക് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായതായി വീട്ടമ്മ മാധ്യമങ്ങളെ അറിയിച്ചു.
മുഖ്യമന്ത്രി വിമാനത്താവളത്തില്‍ എത്തുന്നതിനു മുന്നേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
Content Highlights – Pinarayi Vijayan, Conflict In Youth Congress March, Thiruvanathapuram