സരിത എസ് നായരുടെ രഹസ്യമൊഴി ജൂണ്‍ 23ന് കോടതിയില്‍ രേഖപ്പെടുത്തും
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ നല്കിയ പരാതിയില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് എസ് പി മധുസൂദനന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനീസയ്ക്ക് കേസ് കൈമാറി.
സരിതയുടെ രഹസ്യമൊഴി ഈ മാസം 23ന് കോടതിയില്‍ രേഖപ്പെടുത്തും. കോടതി നിശ്ചയിച്ച തീയതി മാറ്റി എത്രയും പെട്ടെന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ആവശ്യം നിരസിക്കുകയായിരുന്നു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന നല്കിയ രഹസ്യമൊഴിയെ തുടര്‍ന്നാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സരിത എസ് നായരും പി സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തു വന്നിരുന്നു. ഇതോടെ പി സി ജോര്‍ജിനെയും ഈ കേസില്‍ പ്രതിയാക്കിയിരുന്നു.
Content Highlights – Saritha S Nair, Confession will be recorded in court on June 23rd