പന്നിയങ്കരയില്‍ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ ഈടാക്കും; വിട്ടുവീഴ്ച്ചയില്ലെന്ന് കരാര്‍ കമ്പനി
പന്നിയങ്കരയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്പനി. ഇന്നലെ മുതല്‍ ടോള്‍ പിരിവ് നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ അമിത ചാര്‍ജില്‍ തീരുമാനം ഉണ്ടാകണമെന്ന ആവശ്യം ഉന്നയിച്ച സ്വകാര്യ ബസുടമകള്‍ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ഒരു ദിവസം കൂടി കമ്പനി സമയം നല്കി.
സ്വകാര്യ ബസുടമകള്‍ പ്രതിമാസം 10,540 രൂപ നല്‍കാമെന്നും അമിത ചാര്‍ജ് ഒഴിവാക്കാണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടെങ്കിലും കരാര്‍ കമ്പനി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം ബസുടമകള്‍ ചീഫ് സെക്രട്ടറിക്ക് നിവേദനം നല്‍കിയെങ്കിലും തീരുമാനം വന്നിട്ടില്ല.
സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയില്ലെന്നും ഇന്നു മുതല്‍ പൊലീസ് സംരക്ഷണത്തില്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
Content Highlights – Panniyankara Toll, Private buses will be charged