സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് എൻ ക്യു എ എസ് അംഗീകാരം
സംസ്ഥാനത്തെ പതിമൂന്ന് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരം ലഭിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പതിനൊന്ന് ആശുപത്രികൾക്ക് നേരത്തെയുണ്ടായിരുന്ന അംഗീകാരം പുതുക്കികിട്ടിയപ്പോൾ രണ്ട് ആശുപത്രികൾക്ക് പുതിയ എൻ ക്യൂ എ സ് അംഗീകാരവുമാണ് ലഭിച്ചത്.
എറണാകുളം ജില്ലയിലെ രായമംഗലം കുടുംബാരോഗ്യ കേന്ദ്രവും കോട്ടയത്തെ കല്ലറ പി എച്ചസിയും 97 പോയിന്റുമായാണ് അംഗീകാരം നേടിയത്. പുതിയ പട്ടിക വരുന്നതോടെ സംസ്ഥാനത്തെ 146 ആരോഗ്യസ്ഥാപനങ്ങൾക്കാണ് എൻ ക്യു എ എസ് അംഗീകാരം ലഭിച്ചത്. നാല് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, എട്ട് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ 38 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ 91 കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് പുതിയ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക.
സർവീസ് പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്സ്, സപ്പോട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫക്ഷൻ കൺട്രോൾ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ ക്യു എ എസ് അംഗീകാരം നൽകുന്നത്. ജില്ലാ- സംസ്ഥാന-ദേശീയ തല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പിക്കുന്നത്.
Content Highlights: New Hospitals for NQAS, health, veena George