അഗ്നിപഥിനെതിരായ പ്രക്ഷോഭം; സമരക്കാര്‍ക്ക് പിന്തുണയുമായി സോണിയ ഗാന്ധി
രാജ്യത്ത് നടക്കുന്ന അഗ്നിപഥ് പ്രക്ഷോഭങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഗ്നിപഥ് പദ്ധതിയില്‍ കോണ്‍ഗ്രസ് പ്രതിക്ഷേധക്കാരുടെ ഒപ്പമാണ്, സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ആവശ്യപ്പെട്ടു. കോവിഡാനന്തര രോഗങ്ങളെ തുടർന്ന് ആശുപത്രിയില്‍ തുടരുകയാണ് സോണിയ ഗാന്ധി.
പ്രസ്താവനാക്കുറിപ്പിലൂടെയാണ് സോണിയാ ഗാന്ധി സമരക്കാര്‍ക്ക് പിന്തുണ നല്‍കിയത്. പദ്ധതി പിന്‍വലിക്കണമെന്നും സൈനിക ജോലി ആഗ്രഹിക്കുന്നവര്‍ക്കൊപ്പം കോൺഗ്രസ് നേതൃത്വം ശക്തമായി നിലകൊള്ളുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
അഗ്നിപഥ് പദ്ധതി ദിശയില്ലാത്ത ഒന്നാണ്. സര്‍ക്കാര്‍ പ്രഷേധിക്കുന്നവരുടെ ശബ്ധം കേള്‍ക്കുന്നില്ല എന്ന കാര്യത്തില്‍ നിസ്സഹായത തോന്നുന്നുവെന്നും സൈനിക ജോലി ആഗ്രഹിക്കുന്നവരുടെ താല്പര്യങ്ങള് എന്താണെന്ന് മനസിലാക്കാതെയാണ് ഇത്തരത്തില്‍ ഒരു പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അക്രമങ്ങളില്ലാതെ സമാധാനപരമായി ശബ്ദമുയര്‍ത്താം എന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഇതിനിടെ രാജ്യവ്യാപക പ്രതിഷേധം തണുപ്പിക്കാന്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവിറക്കി.
Content Highlights – Sonia Gandhi, Responds to Agneepath agitations