“ഈ പ്രതിഷേധക്കാർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്ട്രത്തിൽ ഉള്ളവരല്ല”: അഗ്നിപഥ് വിരുദ്ധസമരത്തെ വിമർശിച്ച് ബാബ രാംദേവ്
അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നവർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്ട്രത്തിൽ ഉള്ളവരല്ലെന്ന് ബാബാ രാംദേവ്. വിശ്വ ഉമിയ ഫൗണ്ടേഷൻ ക്യാമ്പസിൽ സംസാരിക്കവെയാണ് ബാബ രാംദേവ് അഗ്നിപഥിനെതിരായി പ്രക്ഷോഭം നടത്തുന്നവരെ വിമർശിച്ചത്.
“ഞാൻ അഗ്നിപഥ് പദ്ധതിയെ പിന്തുണയ്ക്കുന്നു. പൊതുമുതൽ നശിപ്പിക്കുന്നതിനെയും ട്രെയിനുകൾ കത്തിക്കുന്നതിനെയും ഞാൻ പിന്തുണയ്ക്കുന്നില്ല. ഈ പ്രതിഷേധക്കാർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്ട്രത്തിൽ ഉള്ളവരല്ല. ഇപ്പോൾ പൊതുമുതൽ നശിപ്പിക്കുന്നത് രാഷ്ട്ര ദ്രോഹം തന്നെയാണ്.”- ബാബ രാംദേവ് പറഞ്ഞു.
അതേസമയം, അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങാനിരിക്കെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്നാഥ് സിംഗ് വിളിച്ചത്.