രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഗോപലകൃഷ്ണ ഗാന്ധിയും പിന്മാറി
രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന തീരുമാനവുമായി പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാലകൃഷ്ണ ഗാന്ധി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചതില്‍ നന്ദി അറിയിച്ച ആദ്ദേഹം തന്നെക്കാള്‍ യോഗ്യനായ മറ്റൊരാള്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ് തല്ലതെന്നും വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ശരദ് പവാര്‍. ഫറൂഖ് അബ്ദുള്ള, ഗോപാലകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ നിര്‍ദേശിച്ചത്.
മറ്റു രണ്ട് സ്ഥാനാര്‍ത്ഥികളും മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ഗോപാലകൃഷ്ണ ഗാന്ധി വരുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരത്തിനില്ലെന്ന് പ്രസ്താനവന ഇറക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നാളെ ചേരാനിരിക്കെയാണ് ഗേപാലകൃഷ്ണ ഗാന്ധി തന്റെ തീരുമാനം അറിയിച്ചത്.
Content Highlights – Gopalakrishna Gandhi, Decided not be the Opposition’s candidate, Presidential Election