രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കി തെരഞ്ഞെടുപ്പു കമ്മീഷന്
വിലാസമില്ലാത്ത 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് തെരഞ്ഞെടുപ്പു കമ്മീഷന് റദ്ദാക്കി. അംഗീകാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 29എ അനുസരിച്ചാണ് കമ്മീഷന് നടപടിയെടുത്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ശേഷം അംഗീകാരം നേടാത്ത 2100 രാഷ്ട്രീയ പാര്‍ട്ടികളാണുള്ളത്. ഇവയില്‍ 111 എണ്ണത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്.
മെയ് 25ന് 87 പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടമായി 111 പാര്‍ട്ടികളെക്കൂടി പുറത്താക്കിയത്. ജനപ്രാതിനിധ്യ നിയമത്തില്‍ വ്യക്തമാക്കിയത് അനുസരിച്ച് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കണമെങ്കില്‍ നിയമപരമായി മേല്‍വിലാസം ആവശ്യമാണ്. വിലാസത്തില്‍ മാറ്റമുണ്ടായാല്‍ അത് കമ്മീഷനെ അറിയിച്ചിരിക്കണം.
ഇപ്പോള്‍ രജിസ്ട്രേഷന് റദ്ദാക്കിയ പാര്‍ട്ടികള്‍ ഈ നിര്‍ദേശം അനുസരിച്ചിട്ടില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. അതാത് സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഈ പാര്‍ട്ടികള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പാര്‍ട്ടികള്‍ നല്കിയ മേല്‍വിലാസത്തിലേക്ക് എത്തുന്ന കത്തുകള്‍ തിരിച്ചയക്കപ്പെടുകയാണെന്ന തപാല്‍ വകുപ്പിന്റെ കുറിപ്പുകൂടി ചേര്‍ത്താണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Content Highlights: Election Commission of India, Political Parties, Delist