ബെംഗളൂരു വിട്ട് ആഷിഖ്; ഇനി ബഗാന് ജേഴ്സിയില്‍
മലയാളി ഫുട്ബോള്‍ താരം ആഷിക് കുരുണിയന് എ ടി കെ മോഹന്‍ ബഗാനില്‍. ബെംഗളൂരു എഫ് സിയില്‍ നിന്നാണ് താരം കൊല്‍ക്കത്ത വമ്പന്മാരുടെ ക്യാമ്പില്‍ എത്തുന്നത്. അഞ്ചു വര്‍ഷത്തേക്കുള്ള കരാറിലാണ് ആഷിഖ് ഒപ്പുവെച്ചിരിക്കുന്നത്. ബെംഗളൂരു എഫ് സിയില്‍ ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് താരത്തെ മോഹന്‍ ബഗാന് സ്വന്തമാക്കിയത്.
പൂനെ സിറ്റി എഫ് സി താരമായിരുന്ന ആഷിഖിനെ 2019ല്‍ 70 ലക്ഷത്തോളം രൂപ ട്രാന്‍സ്ഫര്‍ തുക നല്‍കിയാണ് ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. ബംഗളൂരുവിനായി 39 മത്സരങ്ങള്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ 2018 മുതല്‍ കളിക്കുന്ന താരം കഴിഞ്ഞ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ബെംഗളൂരു എഫ്സി വിടുന്ന കാര്യം ആഷിഖ് കുരുണിയന് പ്രഖ്യപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സൈനിംഗ് വിവരം ഔദ്യോഗികമായി മോഹന്‍ ബഗാന് പുറത്തുവിട്ടത്.
Content Highlight: Ashique Kuruniyan, ATK Mohun Bagan, Bengaluru FC, Indian Super League