വ്യാജരേഖയുണ്ടാക്കി ബാങ്കിൽ നിന്ന് നാല് കോടി രൂപ തട്ടിയ ആൾ അറസ്റ്റിൽ
വ്യാജരേഖ ഉണ്ടാക്കി സ്വകാര്യബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. കാസർക്കോട് തെക്കിൻ സ്വദേശിയും കരാറുകാരനുമായ മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിർമാണ കമ്പനി നിർമിച്ച ചിത്രം അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കെയാണ് അറസ്റ്റ്.
സൌത്ത് ഇന്ത്യൻ ബാങ്കന്റെ ചെർക്കള ശാഖയിൽ നിന്ന് 2018 ലാണ് വ്യാജ രേഖകൾ ഹാജരാക്കിയാണ് നാലേകാൽ കോടിയോളം രൂപ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്കുകാർ നടത്തിയ അന്വേഷണത്തിലാണ് നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
അന്വേഷണ വിധേയമായി അന്ന് മെഹ്ഫൂസിന് ലോൺ അനുവദിച്ച് നൽകിയ മാനേജറെ സസ്പെന്റ് ചെയ്തു. തുടർന്ന് വിദ്യാനഗർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡി വൈ എസ് പി , എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Content Highlights: Fake Document and Bank Fraud