വൈകിപ്പോയെന്ന് ഷിന്‍ഡെ; മഹാരാഷ്ട്രയില്‍ ശിവസേനയുടെ സമവായ നീക്കം തള്ളി വിമതര്‍
മഹാരാഷ്ട്രയില്‍ ശിവസേന ഔദ്യോഗിക പക്ഷം മുന്നോട്ടുവെച്ച സമവായ നീക്കം തള്ളി വിമതര്‍. വിമതര്‍ മുംബൈയില്‍ എത്തിയാല്‍ മഹാവികാസ് അഘാഡി വിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് സഞ്ജയ് റാവുത്ത് അറിയിച്ചിരുന്നു. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം അതാണെങ്കില്‍ സഖ്യം വിടാന്‍ തയ്യാറാണെന്നാണ് റാവുത്ത് അറിയിച്ചത്. എന്നാല്‍ തീരുമാനം വൈകിപ്പോയെന്നായിരുന്നു ഏക്നാഥ് ഷിന്‍ഡെയുടെ പ്രതികരണം. ഭാവി തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
ശിവസേന കോണ്‍ഗ്രസ് എന്‍സിപി ബന്ധം വിടണമെന്നും സഖ്യഭരണത്തില്‍ ശിവസൈനികര്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും 41 എംഎല്‍മാരുമായി ഗുവാഹത്തിയില്‍ തുടരുന്ന ഏക്നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. ഹിന്ദുത്വയിലേക്ക് ശിവസേന തിരികെ വരണമെന്നും ബിജെപി സഖ്യം പുനഃസ്ഥാപിക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിക്കാമെന്ന നിലപാടാണ് ഉദ്ധവ് വിഭാഗം ഏറ്റവുമൊടുവില്‍ സ്വീകരിച്ചത്.
എങ്കിലും സമയം വൈകിപ്പോയെന്ന പ്രതികരണമാണ് ഇപ്പോള്‍ വിമത പക്ഷത്തു നിന്നുണ്ടാകുന്നത്. ശിവസേനയുടെ പ്രതികരണത്തില്‍ എന്‍സിപിയും കോണ്‍ഗ്രസും അമ്പരപ്പിലാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഉദ്ധവ് ഠാക്കറെയ്ക്കൊപ്പമാണെന്നാണ് ഇരു പാര്‍ട്ടികളും അറിയിക്കുന്നത്. ശിവസേനയ്ക്ക് ആരുമായും സഖ്യത്തിലാകാം. മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പമാണ് തങ്ങളെന്ന നിലപാടാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
Content Highlights: Sivsena, NCP, Congress, Rebel, BJP, Uddav Thackarey, Eknath Shindey