രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം;പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്
വയനാട്ടില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസ് തകര്‍ത്ത സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സംസ്ഥാനത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകള്‍ കീറിനശിപ്പിച്ചു. കല്പറ്റയില് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്.
ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എം പി രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്ഐ ആക്രമണം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറുകയും ഫര്‍ണിച്ചറുകള്‍ അടക്കം പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഓഫീസില്‍ ജീവനക്കാരുള്ളപ്പോഴാണ് അക്രമം നടന്നത്.
ഇതിനുപിന്നാലെ പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസിന്റെ പക്കല്‍ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധക്കാര്‍ വലിച്ചെറിഞ്ഞു. എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി.കൽപ്പറ്റ എം എൽ എ ടി സിദ്ധിഖ് അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്.
തിരുവനന്തപുരം, പാലക്കാട് തുടങ്ങിയിടങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. കൊച്ചിയില്‍ ടയര്‍ കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അതേസമയം എ കെ ജി സെന്ററിലേക്ക് മാര്‍ച്ച് നടത്തുമെന്നതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. എന്നാല്‍ സംഭവത്തില്‍ എസ് എഫ് ഐയുടെ ആക്രമണത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ള ഇടതുമുന്നണി നേതാക്കള്‍ രംഗത്തെത്തി.
Content Highlights- Rahul Gandhi, Office Attacked By SFI Activist, Congress intensifies protest