വൈദ്യുതി നിരക്ക് കൂടിയേക്കും; യൂണിറ്റിന് 60 പൈസ വരെ വര്‍ദ്ധിക്കാന്‍ സാധ്യത
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂടിയേക്കും. നനിരക്കു വര്‍ദ്ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന് അധ്യക്ഷന്‍ പ്രേമന് ദിന്‍രാജ് ആയിരിക്കും നിരക്കു വര്‍ദ്ധന പ്രഖ്യാപിക്കുക. യൂണിറ്റിന് 60 പൈസ വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന. 92 പൈസ വരെ വര്‍ദ്ധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ വര്‍ധിപ്പിക്കണമെന്നായിരുന്നു റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. 18 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്. എന്നാല്‍ താഴ്ന്ന സ്ലാബിലുള്ളവരാണ് ഭൂരിപക്ഷം ഉപഭോക്താക്കളുമെന്നതിനാല് അവര്‍ക്ക് അമിതഭാരമുണ്ടാകുന്ന നടപടികളുണ്ടാകരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
10 ശതമാനം വരെ വര്‍ദ്ധന കമ്മീഷന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വരുത്തുന്നതിന് സമാനമായ വര്‍ദ്ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും വരുത്തുക. ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും നിരക്കു വര്‍ദ്ധന നടപ്പിലാക്കുക.
Content Highlights: KSEB, Electricity, Rates, Electricity Regulatory Commission