ലോക ലഹരിവിരുദ്ധ ദിനം; നാള സമ്പൂര്‍ണ ഡ്രൈ ഡേ; ബാറുകള്‍ തുറക്കില്ല
ലോകലഹരി വിരുദ്ധ ദിനമായ നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ ഡ്രൈ ഡേ. ഒഴിവു ദിനമായ ഞായറാഴ്ച്ച ആഘോഷമാക്കാന്‍ പദ്ധതിയിടുന്നവരുടെ കണക്കുകൂട്ടലുകള്‍ തെറ്റും. നാളെ കേരളത്തിലെ ഒരു ബീവറേജ് ഔട്ടലെറ്റുകളും തുറക്കില്ല.
ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
സംസ്ഥാനത്തെ മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ 175 പുതിയ ഔട്ട്ലെറ്റുകള് ആരംഭിക്കണമെന്ന ബെവ്കോ എം ഡിയുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ശുപാര്‍ശ നിലവില്‍ വന്നാല്‍ ഇപ്പോഴുള്ള ഔട്ടലെറ്റുകള്‍ കൂടാതെ 253 മദ്യശാലകള്‍ കൂടി വരും.
തിരക്കു കുറയ്ക്കാന്‍ 175 പുതിയ മദ്യശാലകള്‍ കൂടി ആരംഭിക്കണമെന്ന ബെവ്കോ എം ഡിയുടെ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവില്പന ശാലകളാകും ഉണ്ടാവുക. നിലവില്‍ ബവ്കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനുമായി 306 മദ്യശാലകളാണുള്ളത്.
Content Highlights – No beverage outlets in Kerala will open tomorrow, World Drug Day