സഭയിൽ മാധ്യമങ്ങൾക്ക് വിലക്കില്ല, ആശയക്കുഴപ്പത്തിന് കാരണം തെറ്റിദ്ധാരണയെന്ന് സ്പീക്കർ
നിയമസഭയിൽ മാധ്യമങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. നിയന്ത്രണങ്ങൾ സംബന്ധിച്ച് വാച്ച് ആൻ്റ് വാർഡിനുണ്ടായ ചില ആശയക്കുഴപ്പമാണ് വിലക്കിന് കാരണമായതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസിൽ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടെന്നും സ്പീക്കറുടെ പ്രസ് സെക്രട്ടറി അറിയിച്ചു.
രാവിലെ മുതൽ നിയമസഭാ മന്ദിരത്തിൽ മാധ്യമങ്ങൾക്ക്കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. സഭാ ടി വിനൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്.
ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തി. എന്നാലിതിന്റെ ദൃശ്യങ്ങളൊന്നും സഭാ ടി വി സംപ്രേഷണം ചെയ്തില്ല. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ദൃശ്യങ്ങൾ മാത്രമാണ് ന ൽകിയത്.
പ്രതിപക്ഷം പ്രതിഷേധിച്ച് പ്ലക്ക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയപ്പോഴാണ് സഭാ നടപടികൾ നിർത്തിവെച്ചത്. ചോദ്യോത്തര വേള പൂർണമായും ഒഴിവാക്കിയാണ് സഭാ നടപടികൾ പുനരാരംഭിച്ചത്. തുടർന്നും പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭാനടപടികൾ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Content Highlights: Niyama Sabha opposition speaker