ദുബായ് യാത്രയില്‍ ബാഗ് എടുക്കാന്‍ മറന്നിട്ടില്ല; നിയമസഭാ ചോദ്യത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി
2016ലെ ദുബായ് യാത്രയില്‍ താന്‍ ബാഗ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭാ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നയുടെ മൊഴി തള്ളിയത്. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ചോദ്യം ഉന്നയിച്ചത്. ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ബാഗ് മറന്നുവെച്ചുവെന്നും തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് യുഎഇ കോണ്‍സുലേറ്റ് ഈ ബാഗ് ദുബായില്‍ എത്തിച്ചുവെന്നുമാണ് സ്വപ്ന പറഞ്ഞത്.
കോണ്‍സുലേറ്റില്‍ നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ കറന്‍സി കണ്ടിരുന്നതായും സ്വപ്ന രഹസ്യമൊഴിയിലും പിന്നീട് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിലും പറഞ്ഞിരുന്നു. സ്വപ്ന ഉന്നയിച്ച ബിരിയാണിച്ചെമ്പ് ആരോപണം വാര്‍ത്താസമ്മേളത്തില്‍ മുഖ്യമന്ത്രി തള്ളിയിരുന്നു. ബിരിയാണിച്ചെമ്പില്‍ ക്ലിഫ് ഹൗസിലേക്ക് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന കാര്യം സ്വപ്ന ആരോപണം ഉന്നയിച്ചപ്പോഴാണ് താന്‍ അറിഞ്ഞതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രതികരണം.
സ്വപ്ന ഉന്നയിച്ച ആരോപങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇന്ന് നിയമസഭയിലും തുടര്‍ന്നിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസമായ തിങ്കളാഴ്ച കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു.
Content Highlights: Pinarayi Vijayan, Chief Minister, Swapna Suresh, Dubai, UAE Consulate