ഉദയ്പൂര്‍ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് പാക് ബന്ധമെന്ന് പോലീസ്; അഞ്ചു പേര് കൂടി പിടിയില്‍
ഉദയ്പൂര്‍ കൊലപാതകക്കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് പാക് ബന്ധമെന്ന് പോലീസ്. പ്രതികളില്‍ ഒരാളുടെ ഫോണില്‍ നിന്ന് പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത പത്തു ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേര് കൂടി പിടിയിലായി. കേസില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
യുഎപിഎ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ രണ്ടു പേരെ നേരത്തേ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് പിടിയിലായത്. ഉദയ്പുര്‍ സൂരജ്പോലെ സ്വദേശികളാണ് ഇവര്‍.
കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് 32 ലക്ഷം രൂപ നഷ്ടപരിഹാരം രാജസ്ഥാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭീകരത സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ടുവെന്ന് ആരോപിച്ചാണ് പ്രതികള്‍ കനയ്യ ലാലിന്റെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയത്.
Content Highlights: Udaipur, Kanaiah Lal, Murder, Pakistan