‘എ കെ ജി സെന്ററിന് കല്ലെറിയും:’ പോസ്റ്റിട്ടയാളെ ചോദ്യംചെയ്ത് പൊലീസ്
തിരുവനന്തപുരം എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യംചെയ്ത് പൊലീസ്. എ കെ ജി സെന്ററിന് കല്ലെറിയുമെന്ന് ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടയാളെയാണ് പൊലീസ് ചോദ്യംചെയ്യുന്നത്. തിരുവനന്തപുരം അന്തിയൂര്‍കോണം സ്വദേശിയായ ഇദ്ദേഹത്തെ കഴക്കൂട്ടം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കാട്ടായിക്കോണത്തെ വാടകവീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
സംസ്ഥാനത്ത് ഭരണനേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരം ആക്രമിക്കപ്പെട്ട് 24 മണിക്കൂറിനുമേലെ ആയിട്ടും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിക്കാത്തത് പൊലീസിന് വലിയ ക്ഷീണമാകുന്നുണ്ട്. സംഭവത്തിനു തുമ്പ് കണ്ടെത്താന്‍ പല സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വണ്ടി നമ്പര്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. ലഭ്യമായ സി സി ടി വി ദൃശ്യങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ് പൊലീസ്.
സ്ഫോടകവസ്തു കൈകാര്യംചെയ്ത് പരിചയമുള്ളയാണാണ് പാര്‍ട്ടി ആസ്ഥാനത്തിനു നേരെ സ്ഫോടകവസ്തു എറിഞ്ഞത് എന്നാണ് പൊലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Content Highlight: AKG Centre, CPIM, Thiruvananthapuram, Kerala Police