SSLC പരീക്ഷാ ഫല വിവാദം; വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
Posted On July 2, 2022
0
279 Views

SSLC പരീക്ഷാ ഫല വിവാദത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കൊവിഡ് പശ്ചാത്തലത്തിൽ പരിക്ഷ നടന്നതിനാൽ ഫോക്കസ് ഏരിയ വച്ചാണ് പരീക്ഷ നടത്തിയത് എന്ന് വി ശിവൻകുട്ടി. പരീക്ഷാ ഫലം വന്നപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ വർഷവും വിദ്യാർത്ഥികളുടേയും രക്ഷകർത്താക്കളുടേയും കഠിന പ്രയത്നം കൊണ്ടാണ് വലിയ വിജയം നേടാനായത്.
താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എല്ലാറ്റിലും നെഗറ്റീവ് മാത്രം കാണേണ്ടതില്ലെന്നും കൂടതൽ ഒന്നും വിശദീകരിക്കാനില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025