എ കെ ജി സെന്റര്‍ ആക്രമണം സി പി എം ആഘോഷമാക്കി മാറ്റുകയാണ് – വി ഡി സതീശന്
തിരുവനന്തപുരം എ കെ ജി സെന്ററില്‍ ആക്രമണം നടന്നത് സിപിഎം ആഘോഷമാക്കി മാറ്റുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഭരണക്ഷി നേതാക്കള്‍ പറഞ്ഞു വിട്ട നേതാക്കളാണ് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത്. പൊലീസ് നിരീക്ഷണത്തിലുള്ള എകെജി സെന്റര്‍ ആക്രമിച്ചയാള്‍ എങ്ങനെ രക്ഷപ്പെടുമെന്നും വി ഡി സതീശന് നിയമസഭയിൽ ചോദിച്ചു.
എകെജി സെന്ററില്‍ ആക്രമണം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് തന്നെ സംഭവം ഉണ്ടാകുമെന്നറിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് സ്ഥലത്തേക്ക് പുറപ്പെട്ടോ എന്ന് സംശയമുണ്ടെന്ന് സതീശന് അടിയന്തര പ്രമേയത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഎം പ്രവർത്തകർ വ്യാപകമായി തകര്‍ക്കുകയാണെന്നും ഇന്ദിരാഗാന്ധിയുടെ പ്രതിമയടക്കം നശിപ്പിച്ചു. ഭരണകക്ഷികള്‍ പറഞ്ഞുവിടുന്ന ആളുകളാണ് ഇത് ചെയ്യുന്നത്. കോട്ടയത്തെ ഡിസിസി ഓഫീസ് ആക്രമിച്ചപ്പോഴും എകെജി സെന്റര്‍ ആക്രമിച്ചപ്പോഴും പൊലീസ് കാവലുണ്ടായിരുന്നു. എന്നിട്ടും പ്രതികളെ കണ്ടു പിടിക്കാനായില്ലെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
Content Highlights – V D Satheesan, Attack on Thiruvananthapuram AKG center, Legislative Assembly