മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്തി
ഭരണഘടനാവിരുദ്ധ പ്രസ്താവന നടത്തിയ സാംസ്കാരിക വകുപ്പ് മന്തി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്. ഭരണഘടനയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നും സജി ചെറിയാന് വിശദീകരണം നല്കി. സംഭവത്തില്‍ രാജ്ഭവന് ഇടപെട്ടിരുന്നു. തുടര്‍ന്നാണ് മുഖ്യമന്തി സജി ചെറിയാനോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ടത്.
പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതാണ് മന്തിയുടെ പ്രസ്താവന. ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് ഇന്ത്യയുടേത്. ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാരന് എഴുതിയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. മതേതരത്വവും ജനാധിപത്യവും കുന്തവും കുടചക്രവുമാണെന്ന പ്രസ്താവനയും സജി ചെറിയാന് നടത്തി.
പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ വിശദീകരണം നല്കാന് മന്ത്രി സജി ചെറിയാന് ഉടന്‍ മാധ്യമങ്ങളെ കാണും.
Content Highlights – Pinarayi Vijayan, Sought an explanation from Minister Saji Cherian