മെഡിക്കൽ കോളജിലേക്ക് അനാവശ്യമായി രോഗികളെ റഫർ ചെയ്യരുതെന്ന് ആരോഗ്യ വകുപ്പ്; അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് പരിഗണനയെന്ന് ആരോഗ്യമന്ത്രി
മെഡിക്കൽ കോളെജുകളിലേക്ക് അനാവശ്യമായി രോഗികളെ റഫർ ചെയ്യരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വ്യക്തമായ കാരണമുണ്ടങ്കിൽ മാത്രമെ രോഗികളെ റഫർ ചെയ്യാവൂ.ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി നിർദേശിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങൾ മന്ത്രി മുമ്പോട്ട് വച്ചത്.
വിദഗ്ധ പരിചരണം ആവശ്യമില്ലാത്തതായ രോഗികള്‍ അധികമായി മെഡിക്കല്‍ കോളേജുകളിലേക്ക് എത്തുന്നത് ആശുപത്രികളുടെ ദൈനം ദിന പ്രവർത്തനങ്ങൾ താളം തെറ്റുന്നതിന് കാരണമാവുന്നു എന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിർദ്ദേശം.
കൃത്യമായ കാരണമുണ്ടങ്കിൽ മാത്രമേ രോഗിയെ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യാവ എന്നും ഓരോ ആശുപത്രിയും കൃത്യമായ റഫറൻസ് റജിസ്റ്ററുകൾ തയ്യറാക്കി,എന്തിന് റഫര്‍ ചെയ്യുന്നു എന്ന് വ്യക്തമായി ശേഖപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. മാസത്തിലൊരിക്കല്‍ ആശുപത്രി തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇത് പരിശോധിക്കും.
ഒരു രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്താല്‍ അക്കാര്യം മെഡിക്കല്‍ കോളേജിന്റെ കണ്ട്രോള് റൂമില്‍ വിളിച്ച് അറിയിക്കണം.ഐ സി യു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കി വേണം റഫര്‍ ചെയ്യാൻ.ഇതിലൂടെ മെഡിക്കല്‍ കോളേജിൽ കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി.
മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.റഫറല്‍ സംവിധാനം ശക്തമാക്കുന്നതോടെ രോഗികള്‍ക്ക് കാലതാമസം കൂടാതെ തൊട്ടടുത്ത് തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനാവും.ഇതോടൊപ്പം മെഡിക്കല്‍ കോളേജുകളിലെത്തുന്ന വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സമയബന്ധിതമായി പരിചരിക്കാനാകും എന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്
.മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളില്‍ ബാക്ക് റഫര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ശക്തമാക്കാനും,ബാക്ക് റഫറലിന് വേണ്ടിയുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്ന കാര്യവും ഉന്നതതല യോഗത്തിൽ ചർച്ചയായി.
Content Highlights: Health department on Medical Collage Consultation