രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കുമെന്ന് ശിവസേന; തീരുമാനം ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യമുന്നയിച്ച് 16 ശിവസേനാ എം പിമാർ. മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എം.പിമാര്‍ ഈ ആവശ്യം ഉന്നയിച്ചത് എന്നാണ് വെളിപ്പെടുത്തല്‍. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിത എന്ന നിലയില്‍ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് ശിവസേനാ എംപിമാര്‍ യോഗത്തില്‍ മുന്നോട്ടുവച്ചത്.
ശിവസേനയുടെ 16 എംപിമാരാണ് ഉദ്ധവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതെന്നും അവര്‍ എല്ലാവരും ഈ ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
രണ്ട് എംപിമാര്‍ യോഗത്തിന് എത്തിയില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയേയും പാര്‍ട്ടി മുമ്പ് പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ രാഷ്ട്രീയത്തിന് അതീതമായാണ് കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, യോഗം നടന്നതായി ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. യോഗത്തിന്റെ മറ്റ് വിശദാംശങ്ങളെ കുറിച്ചൊന്നും അദ്ദേഹം പ്രതികരിച്ചില്ല.
മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തെ തുടര്‍ന്നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചത്. പാര്‍ട്ടിയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഉദ്ധവ് താക്കറെ എം പിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം മുന്‍പും ശിവസേനയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights : Shiv Sena Support Draupadi Murmu on Presidential election