കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു
കൊച്ചിയിലെ 187 സ്വകാര്യ ബസുകൾക്ക് എതിരെ വിവിധ നിയമ ലംഘനങ്ങൾക്ക് കേസെടുത്തു. പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതോടെ ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഇന്നലെ മിന്നൽ പരിശോധന നടത്തിയാണ് നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചത്.
പൊലീസും മോട്ടോർ വാഹന വകുപ്പും ഇന്നലെ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തിയ മിന്നൽ പരിശോധനയിലാണ് ബസ്സുകൾ പിടികൂടിയത്. 187 സ്വകാര്യ ബസുകൾക്കെതിരെ നിയമലംഘനം നടന്നതായി കണ്ടെത്തി. 60 സ്വകാര്യ ബസുകൾ കണ്ടക്ടർ ലൈസൻസില്ലാതെയാണ് സർവീസ് നടത്തുന്നത്. 30 ബസുകളിൽ ജീവനക്കാർ യൂണിഫോം ഇടാതെയും. മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്ന 27 ബസുകൾ. ഇങ്ങനെ 187 സ്വകാര്യ ബസുകൾക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ സ്വകാര്യ ബസിനുള്ളിൽ മാരകായുധങ്ങൾ കണ്ടെത്തിയിരുന്നു. ഈ സംഭലത്തിൽ വ്യാപക പരാതി ഉയർന്നിരുന്നു. മോട്ടോർ വാഹന വകുപ്പ് വരും ദിവസങ്ങളിലും പരിശോധന തുടരും.
Content Highlights – Private bus , Case, Violations of law